Wednesday, August 1, 2012

കാലം പോയതറിയാതെ.....




 അങ്ങ് വടക്ക് കാഷ്മീര്‍  ശ്രീനഗറിലെ വാജി അഹമ്മദ് മിറും, 
ഇങ്ങ് തെക്ക് കേരളത്തിലെ പാലാക്കാരന്‍ ശ്രീനിവാസനും 
സുഹൃത്തുക്കളായത് 35 വര്‍ഷം മുന്‍പ്.
31 വര്‍ഷം വ്യത്യാസത്തില്‍ എടുത്ത ഫോട്ടോകളാണിതിലുള്ളത്. 
രൂപത്തിലെ മാറ്റം വന്നിട്ടുള്ളൂ 
മനസിലെ സൗഹൃദംന്‍ ഒരു മാറ്റവും ഇല്ലാതെ ഇന്നും തുടരുന്നു.
 
 

Monday, October 18, 2010

" മഴ തടയാന്‍ ഒരു വല"


 കൊച്ചി ഏകദിനത്തില്‍ 
ക്രിക്കറ്റ് പ്രേമികള്‍ക്ക് മനസില്‍ ഭീതി പരത്തിക്കൊണ്ട് 
കാര്‍മേഘങ്ങള്‍ ഉയരുന്നു. 
രക്ഷയ്ക്കായി മുകളില്‍ ഒരു വല മാത്രം.
എത്ര ബുദ്ധിപൂര്‍വ്വമായ ക്രമീകരണങ്ങള്‍ ! 
എങ്ങിനെ അഭിനന്ദിക്കാതിരിക്കും ഈ മാച്ചിന്റെ സംഘാടകരെ...............................!!!!

Sunday, August 29, 2010

വാലുകൊണ്ട് ഒരു ഉമ്മ ...!!





ആക്രാന്തം മൂത്തപ്പോള്‍ 
രണ്ടു ബസ്സുകള്‍ തമ്മില്‍ വാലറ്റം കൊണ്ട് ഉമ്മനല്‍കുന്ന അപൂര്‍വ്വ കാഴ്ച്ച
നാട്ടുകാര്‍ക്ക് ഓണ സമ്മാനമായി.....

Sunday, July 18, 2010

സകുടുംബം !!



പച്ചപ്പിന്റെ മറവില്‍ ഒരു സന്തുഷ്ട കുരങ്ങു കുടുംബം.

മഹാരാഷ്ട്ര സംസ്ഥാനത്തേ ഒരു ഹില്‍ സ്റ്റേഷനായ ലോണാവാലായില്‍ നിന്നുള്ള ദൃശ്യം

Saturday, June 26, 2010

കാത്തിരുന്ന ആ മഴ പെയ്തപ്പോള്‍.....

മഴയ്ക്കു മുന്‍പ്............




മഴനനഞ്ഞ് ഈറനായി............





ഡോ ഹരികുമാറിന്റെ ക്യാമറായിലൂടെ

Friday, June 25, 2010

മഴപെയ്ത നാള്‍




മഴ പെയ്ത് ഒഴിഞ്ഞു
നനഞ്ഞ് ഈറനായി ഒരു പ്രഭാതം....
ഡോ ഹരികുമാറിന്റെ ക്യാമറായിലൂടെ

Saturday, June 12, 2010

വീണ്ടും ഒരു മഴക്കാലം



ഗൗണമഹര്‍ഷിയുടെ കമണ്ഡലുവില്‍നിന്നും കവിഞ്ഞൊഴുകിയ
ഗൗണാറില്‍ ‍( മീനച്ചില്‍ ആറ്)
വീണ്ടും ഒരു പെരുമഴക്കാലം,
ഒരു പക്ഷേ നീലക്കൊടുവേലി ഇതിനുള്ളില്‍ മറഞ്ഞിരിപ്പുണ്ടാവാം.........

Friday, April 2, 2010

നിഴലുകള്‍ കൈകോര്‍ത്തപ്പോള്‍ !!




ഏകാന്തമായ താഴ്വരയേയും ജ്വലിക്കുന്ന സൂര്യനേയും സാക്ഷിയാക്കി നിഴലുകള്‍ കൈകോര്‍ത്തപ്പോള്‍

Thursday, February 11, 2010

സുഖനിദ്ര



വയറു നിറഞ്ഞപ്പോള്‍ കണ്‍പോളകളീല്‍ ഉറക്കം വിരുന്നുവന്നു.
പായവിരിക്കാനും മറ്റും സമയം കളയാനില്ല
തീറ്റപ്പാത്രത്തില്‍ തന്നെയാകെട്ടേ സുഖനിദ്ര

Saturday, January 9, 2010

“മതിവരില്ലീ സ്നേഹാമൃതം...!!”





ചെന്നിനായകം പുരട്ടി പിരിക്കേണ്ടകാലം കഴിഞ്ഞിട്ടും
സ്നേഹാമൃതം ചുരത്തുന്ന ഈ അമ്മ

എന്റെ വിന്നിമോളാണ്.
ഇവള്‍ വെറും ഒരു പട്ടിയല്ല
സ്വന്തം പേരില്‍ ഓര്‍ക്കുട്ടില്‍
ഒരു ഫാന്‍സ് അസ്സോസിയേഷന്‍ ഉള്ള,
രാജമാണിക്ക്യം സ്റ്റൈലില്‍ പറഞ്ഞാല്‍
ശരിക്കും
ഒരു പുലിയാണിവള്‍
വിലാസം

ഇവിടെ ക്ലിക്ക് ചെയ്യുക

Thursday, November 26, 2009

വാഴച്ചാലിലെ ചെകുത്താന്‍..!!


വാഴച്ചാലിലെ ഭീകരനായ ചെകുത്താന്റെ ചിത്രം
ക്യാമറാക്കണ്ണില്‍ പതിഞ്ഞപ്പോള്‍
ചിത്രങ്ങളില്‍ സൂക്ഷിച്ചുനോക്കിയാല്‍
വെള്ളത്താടിയുള്ള ഒരു ചെകുത്താന്റെ മുഖം കാണാം।
ഒരുപക്ഷേ ഇവന്റെ രക്തദാഹമായിരിക്കാം
ഇവിടെ സംഭവിച്ചിട്ടുള്ള അപകടങ്ങള്‍ക്കു പിന്നില്‍!!